Saturday, November 7, 2009

മുറപ്പെണ്ണ്

കരയുന്നോ പുഴ ചിരിക്കുന്നോ
കരയുന്നോ പുഴ ചിരിക്കുന്നോ
കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ
കരയുന്നോ പുഴ ചിരിക്കുന്നോ
കരയുന്നോ പുഴ ചിരിക്കുന്നോ


ഒരുമിച്ചു ചേർന്നുള്ള കരളുകൾ വേർപെടുമ്പോൾ
മുറുകുന്നോ ബന്ധം അഴിയുന്നോ
മുറുകുന്നോ ബന്ധം അഴിയുന്നോ (കരയുന്നോ)

കദനത്താൽ തേങ്ങുന്ന ഹൃദയവുമായി
കരകളിൽ തലതല്ലും ഓളങ്ങളേ
തീരത്തിനറിയില്ലാ മനത്തിനറിയില്ലാ
തീരാത്ത നിങ്ങളുടെ വേദനകൾ
തീരാത്ത നിങ്ങളുടെ വേദനകൾ (കരയുന്നോ)

മറക്കുവാൻ പറയാനെന്തെളുപ്പം-മണ്ണിൽ
പിറക്കാതിരിക്കലാണതിലെളുപ്പം
മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും
ഓർമ്മകൾ ഓടിയെത്തി ഉണർത്തീടുന്നു (കരയുന്നോ)

ചിത്രം-മുറപ്പെണ്ണ്‌
ഗായകൻ-യേശുദാസ്‌


Read more...

ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോളൊരു....

ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയിൽ മുങ്ങിയ മുഖംകണ്ടു
മല്ലികാർജ്ജുനക്ഷേത്രത്തിൽ വെച്ചവൾ
മല്ലീശ്വരന്റെ പൂവമ്പുകൊണ്ടു
മല്ലീശ്വരന്റെ പൂവമ്പുകൊണ്ടു
(ലക്ഷാർച്ചന)
മുഖക്കുരു മുളക്കുന്ന കവിളിലെ കസ്തൂരി
നഖക്ഷതം കൊണ്ടു ഞാൻ കവർന്നെടുത്തു
അധരം കൊണ്ടധരത്തിൽ അമൃതുനിവേദിക്കും
അസുലഭനിർവൃതി അറിഞ്ഞു ഞാൻ..
അറിഞ്ഞൂ ഞാൻ
(ലക്ഷാർച്ചന)
അസ്ഥികൾക്കുള്ളിലൊരുന്മാദവുസ്മൃതിതൻ
അജ്ഞാതസൗരഭം പടർന്നുകേറി
അതുവരെ അറിയാത്തപ്രാണഹർഷങ്ങളിൽ
അവളുടെ താരുണ്യമലിഞ്ഞിറങ്ങി
അലിഞ്ഞിറങ്ങീ...
(ലക്ഷാർച്ചന)

ചിത്രം-അയലത്തെ സുന്ദരി(1974)
ഗായകൻ-യേശുദാസ്‌
രചന- മങ്കൊമ്പ്‌ ഗോപാലകൃഷ്ണൻ
സംഗീതം-ശങ്കർ-ഗണേഷ്‌




-

Read more...

Read more...