Saturday, October 31, 2009

താരക രൂപിണി

താരകരൂപിണീ നീയെന്നുമെന്നുടെ,ഭാവനാരോമാഞ്ചമായിരിക്കും......!!!


താരകരൂപിണീ നീയെന്നുമെന്നുടെ
ഭാവനാരോമാഞ്ചമായിരിക്കും
ഏകാന്തചിന്തതൻ ചില്ലയിൽ പൂവിടും
ഏഴിലം പാലപ്പൂവായിരിക്കും
(താരക)
നിദ്രതൻ നീരദ നീലവിഹായസ്സിൽ
നിത്യവും നീ പൂത്തു മിന്നിനിൽക്കും
സ്വപ്ന നക്ഷത്രമേ
നിൻ ചിരിയിൽ സ്വർഗ്ഗ-
ചിത്രങ്ങളെന്നും ഞാൻ കണ്ടു നിൽക്കും
(താരക)
കാവ്യ വൃത്തങ്ങളിലോമനേ നീ നവ-
മാകന്ദമഞ്ജരിയായിരിക്കും
എൻ മണിവീണതൻ രാഗങ്ങളിൽ സഖി
സുന്ദരമോഹനമായിരിക്കും
(താരക)
ഈ ഹർഷവർഷ നിശീഥിനിയിൽ നമ്മൾ
ഈണവും താളവുമായിണങ്ങി
ഈ ജീവസംഗമ ധന്യത കാണുവാൻ
ഈരേഴുലകമണിഞ്ഞൊരുങ്ങീ...
(താരക)

ചിത്രം-ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു
ഗായകൻ-ബ്രപ്മാനന്ദൻ







tharakarupini..Download

Read more...

അനുരാഗിണി -ഒരു കുടക്കീഴില്‍

അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.... അണിയൂ.... അഭിലാഷ പൂർണ്ണിമേ

( അനുരാഗിണി)

കായലിൻ പ്രഭാത ഗീതങ്ങൾ
കേൾക്കുമീ തുഷാര മേഘങ്ങൾ (കായലിൻ)
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.... മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
( അനുരാഗിണി )

മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ

(മൈനകൾ)

കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ.....
അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ

( അനുരാഗിണി)


Read more...

ഒരു നിമിഷം തരൂ നിന്നിലലിയാന്‍ .....

Read more...

Thursday, October 29, 2009

മലയാള ഭാഷതൻ മാദകഭംഗിയിൽ

സഹൃദയരായ നാട്ടുകാരെ.

''തെക്കുവടക്കൻ'' ഓർഗസ്ട്രയുടെ ആദ്യഗാനം,
''ദൈവത്തിന്റെ സ്വന്തം നാടിനും,പ്രവാസി മലയാളികൾക്കും
സമർപ്പിക്കുന്നു.ഉപജീവനത്തിനായി വിദേശങ്ങളിൽ പോയി
കഷ്ടപ്പെടുന്ന ഓരോ മലയാളിക്കും അവന്റെ കൊച്ചു കേരളത്തേക്കുറിച്ചുള്ള സ്വപ്നങ്ങൾ ഒരു'' നൊസ്റ്റോൾജിയയാണ്‌''
മലയാള ഭാഷയുടെ മാദക ഭംഗി ആസ്വദിക്കാൻ നാടുവിടണം..,അവിടെ
ചെന്നുകഴിയുമ്പോൾ നമ്മുടെ ചിന്തയിൽ,പുഴകളും,തോടും,അതിലെ
പരൽ മീൻകളും,തെങ്ങും,തെങ്ങുംതോപ്പും(അതിന്റെ നടുക്കൊരു കള്ളു ഷാപ്പും)വാഴയും,
വാഴത്തോപ്പും,വയലും,വയലേലകളും,..പൂക്കളും
പൂമ്പാറ്റയും,മരംകൊത്തിയും,വേഴാമ്പലും,അണ്ണാറക്കണ്ണനും
ഒക്കെ ഓടിനടക്കും...
വിശക്കുമ്പോൾ കപ്പേം,മീങ്കറിം,പുട്ടും കടലയും,കുത്തരിചോറും
അവിയലും,പരുപ്പും,പപ്പടവും,സാമ്പാറും,പുളിശേരിം,ചക്കെയും....ഓ..
ഇങ്ങനെ ''കൊതിയും വിഴുങ്ങി ചെറിയൊരുമയക്കത്തിൽ കിടക്കുമ്പോൽ,
..ദൂരെ...അങ്ങു ദൂരെയെവിടോ...ഈ ഗാനം കേൾക്കാം

മലയാള ഭാഷതൻ മാദകഭംഗിയിൽ
മലർമന്ദഹാസമായി വിരിയുന്നൂ...

Read more...