താരക രൂപിണി
താരകരൂപിണീ നീയെന്നുമെന്നുടെ
ഭാവനാരോമാഞ്ചമായിരിക്കും
ഏകാന്തചിന്തതൻ ചില്ലയിൽ പൂവിടും
ഏഴിലം പാലപ്പൂവായിരിക്കും
(താരക)
നിദ്രതൻ നീരദ നീലവിഹായസ്സിൽ
നിത്യവും നീ പൂത്തു മിന്നിനിൽക്കും
സ്വപ്ന നക്ഷത്രമേ
നിൻ ചിരിയിൽ സ്വർഗ്ഗ-
ചിത്രങ്ങളെന്നും ഞാൻ കണ്ടു നിൽക്കും
(താരക)
കാവ്യ വൃത്തങ്ങളിലോമനേ നീ നവ-
മാകന്ദമഞ്ജരിയായിരിക്കും
എൻ മണിവീണതൻ രാഗങ്ങളിൽ സഖി
സുന്ദരമോഹനമായിരിക്കും
(താരക)
ഈ ഹർഷവർഷ നിശീഥിനിയിൽ നമ്മൾ
ഈണവും താളവുമായിണങ്ങി
ഈ ജീവസംഗമ ധന്യത കാണുവാൻ
ഈരേഴുലകമണിഞ്ഞൊരുങ്ങീ...
(താരക)
ചിത്രം-ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു
ഗായകൻ-ബ്രപ്മാനന്ദൻ
0 അഭിപ്രായ(ങ്ങള്‍):
Post a Comment